കാഫിർ സ്ക്രീൻ ഷോട്ട്: ഉരുണ്ടു കളിച്ച് കെ.കെ.ശൈലജ മുതൽ പിണറായി വിജയൻ വരെ.

കാഫിർ സ്ക്രീൻ ഷോട്ട്: ഉരുണ്ടു കളിച്ച് കെ.കെ.ശൈലജ മുതൽ പിണറായി വിജയൻ വരെ.
Aug 14, 2024 10:39 PM | By PointViews Editr


വടകര: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളോട് എങ്ങും തൊടാതെ ഒഴിഞ്ഞുമാറി കളിക്കാൻ ശ്രമിച്ച പിണറായി വിജയന് പുറകെ ഷെയർ ചെയ്ത ലതികയെ തള്ളിപ്പറഞ്ഞ് ഉരുണ്ടു കളിച്ച് കെ.കെ.ശൈലജയും. വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായി പാർലമെൻ്റിലേക്ക് മത്സരിച്ച കെ.കെ.ശൈലയാണ് തിരഞ്ഞെടുപ്പു കാലത്തെ കാഫിർ പ്രയോഗത്തെ സ്വന്തം നിലയിൽ തള്ളിപ്പറഞ്ഞ് പാർട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്. കാഫിർ സ്ക്രീൻ ഷോട്ട് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക പങ്കുവെച്ചത് തെറ്റായിപ്പോയെന്ന് കെ.കെ. ശൈലജ എം.എൽ.എ. സ്ക്രീൻ ഷോട്ട് എന്തിനാണ് ഷെയർ ചെയ്തെന്ന് കെ.കെ. ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേയെന്നായിരുന്നു മറുപടി.

കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാർഥ ഇടത് നയമുള്ളവർ ഇത് ചെയ്യില്ല. പൊലീസ് റിപ്പോർട്ടിലെ സൈബർ ഗ്രൂപ്പുകളെ കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്.


പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിലർ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു. കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. തനിക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടായി.ഇക്കാര്യത്തിലും കേസുകളുണ്ട്.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ പ്രചാരണം നടത്തി. ലൗ ജിഹാദ് പരാമർശമെന്ന പേരിലും വ്യാജപ്രചാരണം നടത്തിയെന്നും കെ.കെ. ശൈലജ പറഞ്ഞു.


കാഫിർ സ്ക്രീൻഷോട്ട് സംബന്ധിച്ച പൊലീസ് റിപ്പോർട്ട് കണ്ടിട്ടില്ല. പൊലീസ് കൃത്യമായ വിവരശേഖരണം നടത്തണം. ഇത് നിർമച്ചത് ആരാണെങ്കിലും ഇടതുപക്ഷത്തിനെതിരാണ്. വ്യാജപ്രചാരണം നടത്തിയ എല്ലാവർക്കുമെതിരെ ഒരുപോലെ കേസെടുക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.


കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഭീകര പ്രവർത്തനം എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശേഷിപ്പിച്ചത്. സമുദായ നേതാവിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിമിച്ചതും ഭീകരപ്രവർത്തനം അല്ലേയെന്നും കെ.കെ. ശൈലജ ചോദിച്ചു.

Kafir Screen Shot: From KK Shailaja to Pinarayi Vijayan playing urundu.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories